കേരളം

പാലക്കാട് അതീവ ജാഗ്രത, ചികിത്സയില്‍ കഴിയുന്നത് 89 പേര്‍; ഇതര ജില്ലകളുടെ കണക്കുകള്‍ ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 445 ആയി ഉയര്‍ന്നു. നിലവില്‍ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു. 1004 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ ഉണ്ടായത്.

നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ ഉളളവരില്‍ ഏറ്റവുമധികം പാലക്കാട് ജില്ലക്കാരാണ്. 89 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. കണ്ണൂരാണ് തൊട്ടുപിന്നില്‍. 84 പേരാണ് ജില്ലയില്‍ ചികിത്സ തേടിയത്. കാസര്‍കോട്, മലപ്പുറം എന്നിവിടങ്ങളില്‍ യഥാക്രമം 45, 44 എന്നിങ്ങനെയാണ് കോവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ കണക്കുകള്‍.

തിരുവനന്തപുരത്ത് 29 പേര്‍ ചികിത്സയിലുണ്ട്. കൊല്ലത്ത് ഇത് 19 ആണ്. പത്തനംതിട്ടയില്‍ 13 പേര്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ആലപ്പുഴയില്‍ സംഖ്യയില്‍ വര്‍ധനയുണ്ട്. 28 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. കോട്ടയം, ഇടുക്കി ജില്ലകളില്‍ യഥാക്രമം 19, 2 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുളളവരുടെ കണക്കുകള്‍.

എറണാകുളത്ത് 17 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. തൃശൂര്‍ ഇത് 18 ആണ്. കോഴിക്കോട് 28 പേരും, വയനാട് 10 പേരുമാണ് ചികിത്സയിലുളളത്. 

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 10 പേര്‍ക്ക് ഫലം നെഗറ്റീവായി. കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം. 

രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നവരാണ്. തമിഴ്‌നാട് 5, തെലങ്കാന 1, ഡല്‍ഹി 3, ആന്ധ്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നായി ഓരോരുത്തര്‍ വീതവും. വിദേശത്തുനിന്ന് വന്ന 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 3 പേര്‍ക്കും രോഗം വന്നു. മലപ്പുറം 6, ആലപ്പുഴ 1, വയനാട് 1, കാസര്‍കോട് 2 എന്നിങ്ങനെയാണ് നെഗറ്റീവ് കേസുകളുടെ എണ്ണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി