കേരളം

സന്നദ്ധ സേനയിലെ വളണ്ടിയര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ പരിഗണനയിലെന്ന് മുഖ്യമന്ത്രി; ആഗസ്റ്റോടെ ഒരു ലക്ഷം പേർക്ക് പ്രത്യേകം പരിശീലനം  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹിക സന്നദ്ധ സേനയിലെ വളണ്ടിയര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത് പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ സന്നദ്ധ സേനാംഘങ്ങൾക്ക് വേണ്ട പരിശീലനം ഓണ്‍ലൈനായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം 3,37,000 പേര്‍ സേനയിൽ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.  

പ്രാദേശിക തലത്തില്‍ പോലീസിനൊപ്പം പട്രോളിംഗിനും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും വാളണ്ടിയര്‍മാര്‍ പങ്കാളികളാണ്. ജനങ്ങള്‍ക്ക് അവശ്യമരുന്നുകള്‍ എത്തിക്കുക, വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരോടൊപ്പം സുതര്‍ഹ്യമായി നിര്‍വഹിക്കുന്നുണ്ട്. വയോജനങ്ങളെ സഹായിക്കുന്നതിനായുള്ള വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ടും ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മിക്കവാറും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഇവരുടെ സാന്നിദ്ധ്യം ഉണ്ട്. 

ദുരന്ത പ്രതികരണത്തില്‍ യുവജന ശക്തി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ ജനസംഖ്യയിലെ നൂറ് പേര്‍ക്ക് ഒരു വോളന്റിയര്‍ എന്ന നിലക്ക് 3,40,000 പേരുടെ സന്നദ്ധ സേനയാണ് ലക്ഷ്യമിട്ടത്. ഇവർക്ക് പ്രത്യേകം പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ജൂണ്‍ 15 ന് മുന്‍പ് 20000 പേര്‍ക്കും ജൂലൈയില്‍ 80,000 പേര്‍ക്കും ആഗസ്റ്റില്‍ ഒരു ലക്ഷം പേര്‍ക്കും പരിശീലനം നല്‍കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി