കേരളം

കേരളത്തില്‍ സമൂഹവ്യാപനം ഇല്ലെന്ന് മുഖ്യമന്ത്രി; സെന്റിനന്‍സ് പരിശോധനയില്‍ രോഗം കണ്ടെത്തിയത് നാല് പേര്‍ക്ക് മാത്രം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹവ്യാപനം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗബാധ കണ്ടെത്താനുള്ള ടെസ്റ്റുകള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും ഐസിഎംആര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന വിധത്തില്‍ തന്നെയാണ് പരിശോധനകള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സെന്റിനന്‍സ് സര്‍വെയിലന്‍സ് പരിശോധനയുടെ ഫലങ്ങള്‍ വിലയിരുത്തിയാണ് സമൂഹവ്യാപനം ഇല്ലെന്ന് കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ

സെന്റിനന്‍സ് സര്‍വെയിലന്‍സ് നടത്തുന്നതിന്റെ ഭാഗമായി ഓഗ്മെന്റഡ് ടെസ്റ്റ് നടത്തിയപ്പോള്‍ ഏപ്രില്‍ 26ന് ഒറ്റ ദിവസം കൊണ്ട് 3128 സാംപിളുകളാണ് പരിശോധിച്ചത്. ഇതുകൂടാതെ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങളുമായി ഇടപെടേണ്ടിവരുന്ന ആളുകള്‍ അടക്കമുള്ളവരുടെ സാംപിളുകള്‍ ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. സമൂഹ അടുക്കളയിലെ ജീവനക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, അംഗന്‍വാടി ജീവനക്കാര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, റേഷന്‍ കടയിലെ ജീവനക്കാര്‍, പഴം പച്ചക്കറി കടയിലെ ജീവനക്കാര്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവരുന്ന ട്രക്ക് ഡ്രൈവര്‍മാരുമായി ഇടപെടേണ്ടിവരുന്നവര്‍, രോഗലക്ഷണങ്ങള്‍ ഇല്ലാത്ത പ്രവാസികള്‍ തുടങ്ങിയവരുടെ പരിശോധനകള്‍ നടത്തുന്നുണ്ട്. 

ഈ പരിശോധനയുടെ ഫലമായി നാല് പേര്‍ക്കാണ് ഇതുവരെ രോഗം കണ്ടെത്തിയത്. തിരിച്ചെത്തിയ പ്രവാസികളുടെ പൂള്‍ഡ് പരിശോധനയില്‍ 29 പേര്‍ക്ക് ഫലം പോസിറ്റീവായി. ഈ കണക്കുകള്‍ വച്ചാണ് കേരളത്തില്‍ സമൂഹവ്യാപനം ഇല്ല എന്ന് കണ്ടെത്തിയിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?