കേരളം

തൂണേരിയില്‍ കോവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപട്ടികയില്‍ 86 പേര്‍; ആറ് പഞ്ചായത്തുകള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് തൂണേരിയില്‍ കോവിഡ് സ്ഥിരികരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയില്‍ 86 പേര്‍. ഇതേതുടര്‍ന്ന് തൂണേരി, പുറമേരി ,നാദാപുരം, കുന്നുമ്മല്‍, കുറ്റിയാടി, വളയം ഗ്രാമപഞ്ചായത്തുകളും വടകര മുന്‍സിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു.

പുറമേരി ഫിഷ് മാര്‍ക്കറ്റ് ഹ, വടകര പഴയങ്ങാടി ഫിഷ് മാര്‍ക്കറ്റ് എന്നിവ ഇനിയെരറിയിപ്പുണ്ടാകുന്നത് വരെ അടച്ചുപൂട്ടി. കോവിഡ് സ്ഥീരീകരിക്കപ്പെട്ട വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായി എന്ന് വ്യക്തമായ തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മല്‍ കുറ്റിയാടി, വളയം എന്നീ പഞ്ചായത്തുകളിലെ എല്ലാ ചില്ലറ മത്സ്യകച്ചവടക്കാരെയും 14 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റയിനില്‍ പ്രവേശിപ്പിക്കും. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ നടപടിസ്വീകരിക്കും. നോഡല്‍ ഓഫീസര്‍, ഇന്‍സിഡന്റ് കമാന്റര്‍മാര്‍ എന്നിവര്‍ ഇത് ഉറപ്പുവരുത്തും.

കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ കണ്ടെയിന്‍മെന്റ് സോണിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു. കണ്ടെയിന്‍മെന്റ് സോണില്‍ ആരോഗ്യകേന്ദ്രങ്ങള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയ്ക് യാതൊരുവിധ നിയന്ത്രണങ്ങളും ബാധകമായിരിക്കില്ല .

തുണേരി, പുറമേരി, കുന്നുമ്മല്‍, നാദാപുരം, കുറ്റിയാടി, വളയം പഞ്ചായത്തുകളിലെ ഭക്ഷ്യ /അവശ്യ വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ രാവിലെ 8.00മണിമുതല്‍ 5.00 മണിവരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളു.

തൂണേരി, പുറമേരി, കുന്നുമ്മല്‍, നാദാപുരം, കുറ്റിയാടി, വളയം പഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ക്ക് പഞ്ചായത്തിന് പുറത്ത്‌നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായിവരുന്നപക്ഷം വാര്‍ഡ് ഞഞഠ കളുടെ സഹായം തേടാവുന്നതാണ്.

ഈ പഞ്ചായത്തുകളില്‍ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ ജില്ലാപോലീസ് മേധാവി (റൂറല്‍) സ്വീകരിക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തും.

തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മല്‍, കുറ്റിയാടി, വളയം പഞ്ചായത്തുകള്‍ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ പഞ്ചായത്തുകളിലെ നാഷണല്‍ ഹൈവെ ഒഴികെയുള്ള റോഡുകളില്‍ പൊതുഗതാഗതം നിരോധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. അവശ്യവസ്തുക്കളുടെ വിതരണം, അടിയന്തിര വൈദ്യസഹായം എന്നിവയ്കുള്ള വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല .

സ്‌ക്കൂളുകളില്‍ നടക്കുന്ന എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല.

കണ്ടെയിന്‍മെന്റ് സോണുകളില്‍ 5 ല്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നതും വാണിജ്യ വ്യാപാര സ്ഥാപനങ്ങളില്‍ 5 ല്‍ അധികം പേര്‍ ഒരേസമയം എത്തിച്ചേരുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു

ഉത്തരവ് പാലിക്കപ്പെടാത്തപക്ഷം ഇന്‍ഡ്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 188, 269പ്രകാരം ബന്ധപ്പെട്ടവരുടെ പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ് .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി