കേരളം

സംസ്ഥാനത്ത് ഇന്ന്  62 പേര്‍ക്ക് കോവിഡ്;  10 പേര്‍ക്ക് രോഗമുക്തി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ കൂടി രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശത്ത് നിന്ന്് എത്തിയവരാണ്. 23 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കും ജയിലില്‍ കഴിയുന്ന രണ്ടുപേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും കോവിഡ് സ്ഥിരീകരിച്ചു. 

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തി കോവിഡ് സ്ഥിരീകരിച്ചവരില്‍ 10 പേര്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നവരാണ്. മഹാരാഷ്ട്രയില്‍ നിന്ന് വന്ന 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍, കര്‍ണാടക, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് വന്ന ഒരാള്‍ക്ക് വീതവും കൊറോണ വൈറസ് ബാധ കണ്ടെത്തി. എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂവിലെ രണ്ടുപേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് കണ്ടെത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നു പോസിറ്റീവായ ആളുകളില്‍ ഏറ്റവുമധികം പേര്‍ പാലക്കാട് ജില്ലക്കാരാണ്. 14 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ 7, തൃശൂര്‍ 6, പത്തനംതിട്ട 6, മലപ്പുറം 5, തിരുവനന്തപുരം 5, കാസര്‍കോട് 4, എറണാകുളം 4, ആലപ്പുഴ 3, വയനാട് 2, കൊല്ലം, കോട്ടയം, ഇടുക്കി, കോഴിക്കോട് എന്നി ജില്ലകളില്‍ ഒരാള്‍ വീതവും എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ കണക്കുകള്‍. 

രോഗമുക്തി നേടിയ പത്തുപേരില്‍ അഞ്ചുപേര്‍ വയനാട്ട് ജില്ലക്കാരാണ്. കോഴിക്കോട് 2, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് എന്നി ജില്ലകളില്‍ ഒന്നു വീതം എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ രോഗമുക്തി നേടിയവര്‍. ഇതുവരെ 1150 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 577 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍  സംസ്ഥാനത്ത് 1, 24,167 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 1,23,087 പേര്‍ വീടുകളിലോ, ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനിലോ ആണ്. 1080 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്ന് 231 പേരെ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലാക്കി. 62,746 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 60488 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതായും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ