കേരളം

കെ പത്മകുമാര്‍ ആംഡ് പൊലീസ് ബറ്റാലിയന്‍ മേധാവി ;  ബി സന്ധ്യ ട്രെയിനിങ് എഡിജിപി ; പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. കേരള പൊലീസ് അക്കാദമി ഡയറക്ടര്‍ എഡിജിപി ബി സന്ധ്യയെ എഡിജിപി (ട്രെയിനിങ്) ആയി മാറ്റി നിയമിച്ചു. എഡിജിപി (കോസ്റ്റല്‍ സെക്യൂരിറ്റി) കെ പത്മകുമാറിനെ ആംഡ് പൊലീസ് ബറ്റാലിയന്‍ എഡിജിപിയായി മാറ്റി നിയമിച്ചു.

കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ ഐ ജി വിജയ് സാഖറേക്ക് കോസ്റ്റല്‍ പൊലീസിന്റെ അധിക ചുമതല നല്‍കി. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയെത്തിയ ടി വിക്രമിനെ ഐ ജി (ട്രെയിനിങ്) ആയി നിയമിച്ചു. കേരള പൊലീസ് അക്കാദമി ഡയറക്ടറുടെ ചുമതലയും വിക്രമിന് നല്‍കി. എസ് പി (ഓപ്പറേഷന്‍സ്) ചുമതലയുണ്ടായിരുന്ന ചൈത്ര തെരേസ ജോണിനെ തീവ്രവാദ വിരുദ്ധ സേന എസ് പി ആയി നിയമിച്ചു.

പൊലീസ് ആസ്ഥാനത്തെ എഐജിയായ സുജിത് ദാസിനെ കോഴിക്കോട് സിറ്റി ഡിസിപി ആയി നിയമിച്ചു. കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ് ആര്‍ വിശ്വനാഥാണ് പുതിയ തൃശൂര്‍ റൂറല്‍ പൊലീസ് മേധാവി. കെ പി വിജയകുമാരന്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. കെഎപി ഒന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് വൈഭവ് സക്‌സേനയെ പൊലീസ് ആസ്ഥാനത്തെ അഡീഷണല്‍ അസി.ഇന്‍സ്‌പെക്ടര്‍ ജനറലായി നിയമിച്ചു.

വനിതാ പൊലീസ് ബറ്റാലിയന്‍ കമാന്‍ഡന്റ് ഡി ശില്‍പ്പയാണ് പുതിയ കാസര്‍കോട് ജില്ലാ പൊലീസ് മേധാവി. കാസര്‍കോട് ജില്ലാ പൊലീസ് മേധാവി പി എസ് സാബുവിനെ ആലപ്പുഴയിലേക്ക് മാറ്റിനിയമിച്ചു. ആലപ്പുഴ എസ് പി ജയിംസ് ജോസഫ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു