കേരളം

പാലക്കാട് മുൻസിപ്പാലിറ്റി, പട്ടാമ്പി അടക്കം സംസ്ഥാനത്ത് പുതിയ അഞ്ച് ഹോട്ട്സ്പോട്ടുകൾ; ആകെ 106  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി അഞ്ച്  പ്രദേശങ്ങളെ കൂടി ഹോട്ട്സ്‌പോട്ടുകളാക്കി. ഇതോടെ നിലവിൽ സംസ്ഥാനത്ത് മൊത്തം 106 ഹോട്ട്സ്പോട്ടുകളാണുള്ളത്.  തിരുവനന്തപുരം ജില്ലയിലെ മാണിക്കൽ, പാലക്കാട് ജില്ലയിലെ പാലക്കാട് മുൻസിപ്പാലിറ്റി, തച്ചമ്പാറ, പട്ടാമ്പി, കോട്ടയം ജില്ലയിലെ മാടപ്പള്ളി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. 

 സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിൽ നിന്നുള്ള 10 പേർക്കും പാലക്കാട് ജില്ലയിൽ നിന്നുള്ള 9 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 8 പേർക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും കാസർകോട് ജില്ലയിൽ നിന്നുള്ള 3 പേർക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 2 പേർക്കും കോട്ടയം ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ 7 എയർ ഇന്ത്യ ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം