കേരളം

സാമൂഹിക അകലം പാലിക്കാതെ ഉദ്യോഗാര്‍ത്ഥികള്‍ ; കോവിഡ് നിയന്ത്രണം ലംഘിച്ച് കോവിഡ് ആശുപത്രിയില്‍ ഇന്റര്‍വ്യൂ ; കളക്ടറുടെ ഇടപെടല്‍

സമകാലിക മലയാളം ഡെസ്ക്


കോട്ടയം : കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം മറികടന്ന് നഴ്‌സ് തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടത്തിയത് വിവാദമായി. നഴ്‌സ് ഇന്റര്‍വ്യൂവിനായി മൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് തടിച്ചുകൂടിയത്. ഇവര്‍ ആശുപത്രി ഓഫീസിന് മുന്നില്‍ ഇവര്‍ കൂട്ടത്തോടെ നിരന്നതോടെയാണ് സംഭവം വിവാദമായത്.

കോവിഡ് 19 ചികില്‍സാകേന്ദ്രം കൂടിയാണ് കോട്ടയം ജില്ലാ ആശുപത്രി. നഴ്‌സിങ്, ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കാണ് കരാര്‍ പ്രകാരം നിയമനം നടത്തുന്നത്. സംഭവം വന്‍ വാര്‍ത്തയായതോടെ ഇന്റര്‍വ്യൂ നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഉദ്യോഗാര്‍ത്ഥികളോട് പിരിഞ്ഞുപോകാന്‍ പൊലീസ് നിര്‍ദേശം നല്‍കി.

എല്ലാവരോടും രാവിലെ ഒമ്പതുമണിയ്ക്ക് വാക് ഇന്‍ ഇന്റര്‍വ്യൂവിന് എത്താന്‍ നിര്‍ദേശിച്ചതാണ് വന്‍ തിരക്കിന് വഴിവെച്ചത്. എന്നാല്‍ ഇത്രത്തോളം ആളുകള്‍ എത്തിച്ചേരുമെന്ന് കരുതിയില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. മറ്റൊരു ദിവസം ഓണ്‍ലൈനായി ഇന്റര്‍വ്യൂ നടത്താനാണ് ഇപ്പോഴത്തെ ആലോചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്