കേരളം

സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ ; ഓൺലൈൻ ക്ലാസ്സുകൾ, സമയക്രമം ഇങ്ങനെ..

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ തിങ്കളാഴ്ച മുതൽ അധ്യയനം ആരംഭിക്കും.  ഓൺലൈൻ ക്ലാസുകളാണ് ജൂൺ ഒന്നുമുതൽ ആരംഭിക്കുന്നത്. ടിവിയും സ്മാർട്ട് ഫോണും ഇല്ലാത്ത വിദ്യാർഥികൾക്ക് ക്ലാസ് ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കും. ഇത്തരം വിദ്യാർഥികളെ കണ്ടെത്താനും സൗകര്യം ഒരുക്കാനും അധ്യാപകർക്ക് നിർദേശം നൽകി. അയൽവീടുകൾ, ഗ്രന്ഥശാലകൾ, അക്ഷയകേന്ദ്രങ്ങൾ തുടങ്ങിയവയുടെ സേവനം തേടും.

ഓരോ ക്ലാസിന്റെയും സംപ്രേഷണത്തിനുമുമ്പ് അധ്യാപകർ കുട്ടികളുമായി ഫോണിൽ ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകും. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തിൽ ഒരു വിദ്യാർഥിക്കുപോലും ക്ലാസ് നഷ്ടമാകുന്നില്ലെന്ന് അധ്യാപകർ ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസവകുപ്പ് നിർദേശിച്ചു.

കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷനം ചെയ്യുന്ന പാഠഭാഗങ്ങൾ തത്സമയം കൈറ്റ് വിക്ടേഴ്‌സ് വെബ്ബിലും മൊബൈൽ ആപ്പിലും സോഷ്യൽ മീഡിയ പേജുകളിലും ലഭ്യമാകും. ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകൾക്കാണ് ഓൺലൈൻ പഠനം ഒരുക്കുന്നത്. പ്ലസ് വണ്ണിനെ ഒഴിവാക്കിയിട്ടുണ്ട്. വിവരങ്ങൾക്ക്: www.kite.kerala.gov.in

ക്ലാസ് സംപ്രേഷണംചെയ്യുന്ന സമയം (തിങ്കൾമുതൽ വെള്ളിവരെ )

പ്ലസ് ടു -രാവിലെ 8.30 മുതൽ 10.30 വരെ, പുനഃസംപ്രേഷണം രാത്രി 7- 9

പത്താം ക്ലാസ് -രാവിലെ 11.00 മുതൽ 12.30 വരെ, പുനഃ സംപ്രേഷണം വൈകീട്ട് 5.30-7.30

ഒന്ന്- രാവിലെ 10.30 മുതൽ 11 വരെ

രണ്ട് -പകൽ 12.30 മുതൽ 1 വരെ

മൂന്ന്- പകൽ ഒന്നുമുതൽ 1.30 വരെ

നാല് - ഒന്നര മുതൽ രണ്ടുവരെ

അഞ്ച് - രണ്ട് മുതൽ രണ്ടരവരെ

ആറ്‌ - രണ്ടര മുതൽ മൂന്നുവരെ

ഏഴ് - മൂന്നു മുതൽ മൂന്നരവരെ

എട്ട് - മൂന്നര മുതൽ നാലരവരെ

ഒമ്പത് -നാലര മുതൽ അഞ്ചരവരെ

പുനഃസംപ്രേഷണം ശനി, ഞായർ ദിവസങ്ങളിൽ (ക്ലാസ്, ശനി, ഞായർ എന്ന ക്രമത്തിൽ)

ഒന്ന്, 8.00- 9.00, 8.00-900

രണ്ട്, 9.00 -10.30, 9.30-10.30

മൂന്ന്, 10.30-11.30, 10.30-12.00

നാല്, 11.30-12.30, 12.00-1.30

അഞ്ച്, 12.30-2.00, 1.30-2.30

ആറ്‌, 2.00-3.00, 2.30-.400

ഏഴ്, 3.00-4.30, 4.00-5.00

എട്ട്, 4.30-7.00, 5.00-7.30

ഒമ്പത്, 7.00-9.30, 7.30-10.00

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്