കേരളം

ഇനി ഫയര്‍ഫോഴ്‌സ് തലപ്പത്ത് ; ആദ്യ വനിതാ ഡിജിപിയായി ശ്രീലേഖ ഇന്ന് ചുമതലയേല്‍ക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയായി ആര്‍ ശ്രീലേഖ ഇന്ന് ചുമതലയേല്‍ക്കും. ഫയര്‍ഫോഴ്‌സ് മേധാവിയായാണ് ശ്രീലേഖ ചുമതലയേല്‍ക്കുന്നത്. എ ഹേമചന്ദ്രന്‍ വിരമിക്കുന്ന ഒഴിവിലാണ് ശ്രീലേഖയെ നിയമിച്ചത്.

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരും ഡിജിപിമാരുമായിരുന്ന ജേക്കബ് തോമസും എ ഹേമചന്ദ്രനും വിരമിച്ചതോടെ, ശ്രീലേഖയ്ക്കും എന്‍ ശങ്കര്‍ റെഡ്ഡിക്കും ഡിജിപി റാങ്ക് നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. ഗതാഗത കമ്മീഷണറായി സേവനം അനുഷ്ഠിക്കുകയായിരുന്നു ശ്രീലേഖ.

1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആര്‍ ശ്രീലേഖ. ഈ വര്‍ഷം ഡിസംബര്‍ വരെ ശ്രീലേഖയ്ക്ക് സര്‍വീസില്‍ കാലാവധിയുണ്ട്. 1988 ല്‍ കോട്ടയത്ത് എഎസ്പിയായാണ് സര്‍വീസ് ആരംഭിക്കുന്നത്. സിബിഐയില്‍ എസ്പിയായും ജോലി ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു