കേരളം

കോവിഡ് ചികിത്സയ്ക്കിടെ ഹൃദയാഘാതം; കോഴിക്കോട് സ്വദേശിനിയുടെ നില ഗുരുതരം 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിനിയുടെ നില ഗുരുതരം. മാവൂര്‍ സ്വദേശിനിയായ രോഗിയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. ഈ മാസം 25നാണ് ഇവര്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 

കോവിഡ് ചികിത്സയ്ക്കിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാവാന്‍ കാരണം. നിലവില്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 624 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 575 പേര്‍ രോഗമുക്തി നേടിയപ്പോള്‍ ഒന്‍പത് പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ