തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ്രോഗികള്‍ പാലക്കാട് ജില്ലയില്‍. 138 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. രണ്ടാം സ്ഥാനത്ത് കണ്ണൂര്‍ ആണ്. കണ്ണൂരില്‍ 114 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് നൂറിലധികം രോഗികള്‍ ഉള്ളത് ഈ രണ്ട് ജില്ലകളിലാണ്.
തിരുവനന്തപുരം 48, കൊല്ലം 30, പത്തനംതിട്ട 25, ആലപ്പുഴ 36, കോട്ടയം 22, ഇടുക്കി 7, എറണാകുളം 30, തൃശൂര്‍ 40, പാലക്കാട് 138, മലപ്പുറം 57, കോഴിക്കോട് 38, വയനാട് 10, കാസര്‍കോട് 70 എന്നിങ്ങനെയാണ്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 670 ആണ്.
സംസ്ഥാനത്ത് 61 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 20 പേര് വിദേശത്ത് നിന്നും (യുഎഇ.8, കുവൈറ്റ്5, ഒമാന്‍4, സൗദി അറേബ്യ1, ഖത്തര്‍1, മാലിദ്വീപ്1) 37 പേര് മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര20, തമിഴ്നാട്6, ഡല്‍ഹി5, കര്‍ണാടക4, ഗുജറാത്ത്1, രാജസ്ഥാന്1) നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട്, കൊല്ലം ജില്ലകളിലുള്ള 2 പേര്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 15 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 590 പേര് രോഗമുക്തരായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,34,654 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,33,413 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1241 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 208 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3099 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 67,371 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 64,093 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 12,506 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 11,604 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ