കേരളം

'ഫസ്റ്റ് ബെല്‍' നാളെ മുഴങ്ങും ; ഓണ്‍ലൈന്‍ ക്ലാസുകളുടെ വിഷയങ്ങളും സമയക്രമവും ഇന്ന് പുറത്തിറക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലും കോളജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കും. സ്‌കൂളുകളില്‍ വിക്ടേഴ്‌സ് ചാനല്‍ വഴിയും കോളേജുകളില്‍ വിവിധ ഓണ്‍ലൈന്‍ ആപ്പുകള്‍ ഉപയോഗിച്ചും ക്ലാസുകള്‍ നടത്തും.

സ്‌കൂളുകളില്‍ ഓരോ ക്ലാസിനും പ്രത്യക സമയക്രമം നിശ്ചയിച്ച് വിക്ടേഴ്‌സ് ചാനലിലൂടെയാകും പഠനം നടത്തുക. ക്ലാസ്സുകളുടെ വിഷയവും സമയക്രമവും ഇന്ന് പുറത്തിറക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന ക്ലാസുകള്‍ യൂട്യൂബില്‍ നിന്ന് കാണോനോ ഡൗണ്‍ലോഡ് ചെയ്യാനോ സൗകര്യം ഏര്‍പ്പെടുത്തും.

വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകളെക്കുറിച്ച് അധ്യാപകര്‍ കുട്ടികളുമായുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ വിലയിരുത്തല്‍ നടത്തും. സ്‌കൂളുകള്‍ തുറക്കുന്നതുവരെ അധ്യാപകര്‍ സ്‌കൂളില്‍ എത്തേണ്ടെന്നാണ് നിര്‍ദ്ദേശം. ടിവിയോ മൊബൈലോ ഇല്ലാത്ത കുട്ടികള്‍ക്ക് പഠനം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ പ്രധാനാധ്യപകന്‍ സ്വീകരിക്കണം.

കോളേജുകളില്‍ സൂം അടക്കം വിവിധ മീറ്റിംഗ് ആപ്ലിക്കേഷനുകള്‍ വഴിയായിരിക്കും ക്ലാസുകള്‍ നടക്കുക. അതാത് ജില്ലകളിലെ അധ്യാപകര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കോളേജുകളിലെത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഈ മാസം അവസാനം വരെ തുടരാനാണ് സാധ്യത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്