കേരളം

സമൂഹ വ്യാപന സാധ്യത; ധർമ്മടം മുഴപ്പിലങ്ങാട് പഞ്ചായത്തുകൾ പൂർണമായി അടച്ചു   

സമകാലിക മലയാളം ഡെസ്ക്

തലശ്ശേരി: സാമൂഹിക വ്യാപന സാധ്യതയുള്ളതിനാൽ കണ്ണൂർ ജില്ലയിലെ  ധർമ്മടം, മുഴപ്പിലങ്ങാട് പഞ്ചായത്തുകൾ പൂർണമായി അടച്ചു. തലശ്ശേരി ന​ഗരസ‌ഭയിലെ രണ്ട് വാർഡുകളും സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ അടച്ചിരിക്കുകയാണ്. 

ധർമ്മടം സ്വദേശിനിയായ 62 കാരി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവരുടെ കുടുംബത്തിലെ 13 പേർക്ക് രോ​ഗബാധ സ്ഥിരീകരിച്ചു. അതേസമയം  ഇവർക്ക് രോ​ഗബാധ ഉണ്ടായതെങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല.   ഇവരുമായുള്ള സമ്പർക്കം വഴി രണ്ടുപേർക്കും രോ​ഗബാധ സ്ഥിരീകരിച്ചിരുന്നു. 

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ച 61 പേരിൽ ഏഴ് പേർ കണ്ണൂർ ജില്ലയിലുള്ളവരാണ്. ഇതിൽ നാലുപേർ ഗൾഫിൽ  നിന്നും മൂന്നുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ജില്ലയിൽ നിലവിൽ 9459 പേരാണ് നിരീക്ഷണത്തിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു