കേരളം

ക്ലാസിലിരിക്കാൻ ഫോണിന് റേഞ്ച് തേടിപ്പോയ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമം; ജീപ്പ് ഡ്രൈവർ അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി; ഓൺലൈൻ ക്ലാസിലിരിക്കാൻ മൊബൈൽ ഫോണിന് റെഞ്ചുള്ള സ്ഥലത്തേക്ക്  ജീപ്പിൽ പോയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. മൂന്നാറിലാണ് സംഭവം. നെറ്റ്വർക്ക് കവറേജുള്ള സ്ഥലത്തേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ജീപ്പ് ഡ്രൈവർ വഴിയിൽ വാഹനം നിർത്തിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ഡ്രൈവർ പി ശിവകണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. 

മൂന്നാറിൽ നിന്ന് 10 കിലോമീറ്റർ ദൂരെ ലക്ഷ്മി എസ്റ്റേറ്റിലാണ് പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ വീട്. വീടിനു സമീപം മൊബൈലിനു റേഞ്ചില്ലാത്തതിനാൽ ബന്ധുവിന്റെ വീട്ടിലെത്തിയാണ് ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നത്. അവിടേക്ക് പോകുന്നതിനായാണ് പെൺകുട്ടി ഇന്നലെ ശിവകണ്ണന്റെ ജീപ്പിൽ കയറിയത്. കുട്ടി മാത്രമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. 

തുടർന്നാണ് പീഡിപ്പിക്കാനുള്ള ശ്രമം നടത്തിയത്. കുട്ടി ബഹളം വച്ചതോടെ ഇയാൾ പിന്തിരിഞ്ഞു. പെൺകുട്ടി ക്ലാസിൽ പങ്കെടുക്കാതെ തിരിച്ച് വീട്ടിലെത്തി മാതാപിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് മൊബൈൽ ലൊക്കേഷൻ നടത്തി നാലു മണിക്കൂറോളം തിരച്ചിൽ നടത്തിയാണ് ശിവകണ്ണനെ കണ്ടെത്തിയത്.തേയിലത്തോട്ടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്