കേരളം

കോടിയേരിക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേട്; ഐ ഫോണ്‍ ആരോപണത്തില്‍ മാപ്പ് പറയണമെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വപ്‌നാ സുരേഷ് നല്‍കിയ ഐ ഫോണുകള്‍ ആരുടെയൊക്കെ കയ്യിലാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ തനിക്കെതിരേ അപവാദം പ്രചരിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സത്യവുമായി പുലബന്ധമില്ലാത്ത ആരോപണമാണ് കോടിയേരി ഉന്നയിച്ചത്. എന്തും വിളിച്ചുപറഞ്ഞ് രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്യുന്ന കോടിയേരിയുടെ ശീലം ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവിന് യോജിച്ചതല്ല.

വ്യാജ ആരോപണം ഉന്നയിച്ച കോടിയേരിക്ക് ഇപ്പോള്‍ സ്വന്തം തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടാണ് ഉള്ളത്. രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതിനാല്‍ വ്യക്തിപരമായി ആക്രമിക്കുകയാണ് കോടിയേരി ചെയ്യുന്നത്. തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുന്നത് ജനം കണ്ടതാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഐ ഫോണ്‍ വിവാദം എന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി