കേരളം

മഫ്റ്റിയില്‍ ഭക്ഷണം കഴിക്കാന്‍ പോയ വനിതാ കോണ്‍സ്റ്റബിളിനെ ഏണിപ്പടിയില്‍വച്ച് അപമാനിച്ചു; ഒരു വര്‍ഷം തടവ്, 500 രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ജംഗ്ഷന്‍ റെയില്‍വെ സ്‌റ്റേഷനില്‍ റെയില്‍വെ സംരക്ഷണ സേനയിലെ വനിതാ കോണ്‍സ്റ്റബിളിനെ അപമാനിച്ച കേസില്‍ തമിഴ്‌നാട് ഗൂഡല്ലൂര്‍ നാടുകാണി പ്ലാക്കാട്ടില്‍ ജയകുമാറിനെ (44) പാലക്കാട് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഒരു വര്‍ഷം കഠിന തടവിനും അഞ്ഞൂറ് രൂപ പിഴ അടക്കുവാനും വിധിച്ചു. 

2016 ജനുവരി 21 ന് റിപ്പബ്ലിക് ദിന പരേഡിന്റെ പരിശീലനത്തിനായ് പാലക്കാട് ഡിവിഷണല്‍ ഓഫിസില്‍ എത്തിയ വനിതാ കോണ്‍സ്റ്റബിളിനെ പ്രതി റെയില്‍വെ പ്ലാറ്റ്‌ഫോമിലേക്ക് കയറുന്ന ഏണിപ്പടിയില്‍ വെച്ചാണ് അപമാനിച്ചത്. മഫ്ടി വേഷത്തില്‍ പ്ലാറ്റ്‌ഫോറത്തിലെ കാന്റീനില്‍ ഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്ന ഉദ്യോഗസ്ഥയും മറ്റ് രണ്ട് സഹ ഉദ്യോഗസ്ഥകളും പ്രതിയെ തടഞ്ഞുവെച്ച് റെയില്‍വെ പൊലീസിന് കൈമാറുകയായിരുന്നു. 

കേസില്‍ പ്രോസിക്യൂഷന് വേണ്ടി സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി.പ്രേനാഥ് ഹാജരായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ