കേരളം

ലോക്‌ഡൗൺ കാലത്തെ വൈദ്യുതി ബില്ലിന് ഡിസംബർ 31വരെ സാവകാശം, ജൂൺ മുതൽ പണമടയ്ക്കാത്തവരുടെ ഫ്യൂസ് ഊരും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാർച്ച് 20 മുതൽ മേയ് 31 വരെയുള്ള ലോക്ക്ഡൗൺ കാലയളവിലെ വൈദ്യുതി ബിൽ അടയ്ക്കാൻ ഡിസംബർ 31 വരെ സാവകാശം. ഇതു ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വൈദ്യുതി ബോർഡ് ചെയർമാൻ എൻ എസ് പിള്ള അറിയിച്ചു.

അതേസമയം ലോക്ക്ഡൗണിന്റെ മറവിൽ ജൂൺ ഒന്നു മുതലുള്ള ബില്ലുകൾ അടയ്ക്കാതിരിക്കുന്നവർക്ക് സാവകാശം ബാധകമല്ല. അങ്ങനെയുള്ളവരുടെ ഫ്യൂസ് ഊരാനാണ് വൈദ്യുതി ബോർഡിന്റെ നിർദേശം. ഈ ബിൽ അടയ്ക്കുന്നതിന് ഇനി സാവകാശം നൽകില്ലെന്നും ചെയർമാൻ അറിയിച്ചു. കുടിശിക 2217 കോടി രൂപയായി ഉയർന്ന സാഹചര്യത്തിലാണ് ബിൽ അടവ് വൈകിപ്പിക്കരുത് എന്ന തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി