കേരളം

ജാഗ്രതാനിര്‍ദേശം; അരുവിക്കര ഡാമിന്റെ ഷട്ടര്‍ രാത്രി പത്തിന് തുറക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മഴ കനത്തതിന്റെ പശ്ചാത്തലത്തില്‍ അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ ഇരുപത് സെന്റീമീറ്റര്‍ ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രാത്രി പത്തുമണിക്കാണ് ഷട്ടര്‍ ഉയര്‍ത്തുന്നത്. കരമനയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. 

അതേസമയം, കനത്ത മഴ തുടരുന്ന ഇടുക്കിയില്‍ പൊന്‍മുടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ നാളെ രാവിലെ ആറുമണിക്ക് തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 45 ക്യുമെക്സ് വരെ ജലം തുറന്നുവിടുന്നതാണ്. പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ