കേരളം

ചോദ്യങ്ങള്‍ അധ്യാപകരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍; ആരോഗ്യ വാഴ്‌സിറ്റി പരീക്ഷ റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

തൃശൂർ:  ആരോഗ്യ ശാസ്ത്ര സർവകലാശാല ബുധനാഴ്ച നടത്തിയ മൂന്നാം വർഷ ബിഎസ്‌സി നഴ്സിങ് ബിരുദം സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷയുടെ ചൈൽഡ് ഹെൽത്ത് നഴ്സിങ് പേപ്പർ റദ്ദാക്കി. അധ്യാപകരുടെ വാട്സ് ആപ്പ് ​ഗ്രൂപ്പിൽ ചോദ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. 

ഇന്നലെ പരീക്ഷ നടക്കുമ്പോൾ തന്നെ അധ്യാപകരുടെ വാട്സാപ് ഗ്രൂപ്പിൽ ചോദ്യങ്ങൾ പ്രചരിച്ചിരുന്നു. രാവിലെ 11ഓടെയാണ് ചോദ്യങ്ങൾ പ്രചരിക്കുന്ന കാര്യം ശ്രദ്ധയിൽപെട്ടത്. ഈ സമയം പരീക്ഷ കഴിഞ്ഞിരുന്നില്ല.

പിന്നാലെ പരീക്ഷ റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. ചോദ്യങ്ങൾ സൈബർ സെല്ലിനു വിവരങ്ങൾ കൈമാറിയതായി വൈസ് ചാൻസലർ ഡോ.കെ.മോഹനൻ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി