കേരളം

കടല, പഞ്ചസാര, ചെറുപയർ, ഉഴുന്ന്; 11 ഇനങ്ങൾ; എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ക്രിസ്മസ് ഭക്ഷ്യക്കിറ്റ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഡിസംബറിൽ ക്രിസ്മസ് ഭക്ഷ്യക്കിറ്റ് നൽകും. സെപ്റ്റംബർ മുതൽ നൽകി വരുന്ന ഭക്ഷ്യക്കിറ്റിൽ എട്ട് ഇനങ്ങളാണുള്ളത്. ഡിസംബറിൽ വിതരണം ചെയ്യുന്ന കിറ്റിൽ 11 ഇനങ്ങൾ ഉൾപ്പെടുത്താൻ ഭക്ഷ്യ വകുപ്പ് ഉത്തരവിറക്കി. സപ്ലൈക്കോ എംഡിയുടെ ശുപാർശ അം​ഗീകരിച്ചാണിത്. 

കടല, പഞ്ചസാര, ചെറുപയർ, ഉഴുന്ന് എന്നിവ 500 ​ഗ്രാം വീതം നുറുക്കു ​ഗോതമ്പ് ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റർ, മുളകു പൊടി, തുവരപ്പരിപ്പ്, തേയില 250 ​ഗ്രാം വീതം, തുണി സഞ്ചി, രണ്ട് ഖദർ മാസ്ക് എന്നിവ അടങ്ങുന്നതാണ് കിറ്റ്. നേരത്തെ ഓണത്തിന് 11 ഇനങ്ങളുള്ള കിറ്റ് നൽകിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി