കേരളം

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട, പിടികൂടിയത് ക്യാപ്‌സൂള്‍ രൂപത്തിലാക്കിയ ഒരു കിലോ 96 ഗ്രാം സ്വര്‍ണം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ഒരു കിലോ 96 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. 

മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഇസ്മായില്‍(55) നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലാണ് ഇയാള്‍ എത്തിയത്. 

കാപ്‌സ്യൂള്‍ രൂപത്തിലാക്കി സ്വര്‍ണ മിശ്രിതം ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ എ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള കസ്റ്റംസ് പ്രിവിന്‍ഷന്‍ ഡിവിഷനാണ് സ്വര്‍ണം പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി