കേരളം

ആകാശവാണി ആലപ്പുഴ നിലയം പൂട്ടാനുള്ള തീരുമാനം താത്കാലികമായി മരവിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ആകാശവാണി ആലപ്പുഴ പ്രസരണ നിലയം ഭാഗികമായി പൂട്ടാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഒരാഴ്ചത്തേക്ക് മരവിപ്പിച്ചു. എ എം ആരിഫ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. എഫ് എം നിലനിര്‍ത്തി എ എം ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനായിരുന്നു കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ്. 

200 കിലോവാട്ട് പ്രസരണ ശേഷിയുള്ള എ എം ട്രാന്‍സ്മിറ്റര്‍ അഞ്ച് കിലോ വാട്ട് ശേഷിയുള്ള എഫ് എം ട്രാന്‍സ്മിറ്റര്‍ എന്നിവയാണ് ആലപ്പുഴ കേന്ദ്രത്തില്‍ ഉള്ളത്. ഇത് വഴിയാണ് തിരുവനന്തപുരം നിലയത്തില്‍ നിന്നുള്ള പരിപാടികള്‍ വിവിധ ഇടങ്ങളില്‍ ലഭിക്കുന്നത്. ഇതില്‍ എ.എം ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ വെള്ളിയാഴ്ചയാണ് ഉത്തരവ് ഇട്ടത്. എ എം വഴിയുള്ള പ്രസരണശേഷി എഫ്എം ട്രാന്‍സ്മിറ്ററിന് ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് ശ്രോതാക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പലയിടത്തും ആകാശവാണി കിട്ടാതെയാകും. ഈ വിഷയം കാട്ടി എ എം ആരിഫ് എം പി കേന്ദ്രസര്‍ക്കാരിന് കത്തയച്ചതിന് പിന്നാലെയാണ് നടപടി ഒരാഴ്ച താത്കാലികമായി മരവിപ്പിച്ചത്. 

നിലയം ഭാഗികമായി പൂട്ടുമ്പോള്‍ പകുതിയോളം ജീവനക്കാര്‍ക്ക് സ്ഥലം മാറി പോകേണ്ടതായും വരും. പൂട്ടല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. തൊഴിലാളി സംഘടനകളോടൊപ്പം ശ്രോതാക്കളെയും പങ്കെടുപ്പിച്ചാണ് സമരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ