കേരളം

എല്ലാം ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫീസിലെ 'ടീമും' അറിഞ്ഞ്'; ഇഡി കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ ടീമും അറിഞ്ഞാണ് നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്ത് നടന്നതെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി). സ്വര്‍ണത്തിനു പുറമേ ഇലക്ട്രോണിക് സാധനങ്ങളും നയതന്ത്ര ചാനല്‍ വഴി കടത്തിയിട്ടുണ്ടെന്ന്, കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ ഇഡി ചൂണ്ടിക്കാട്ടി.

സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നെന്നാണ് ഇഡി കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. ശിവശങ്കറിന്റെ ടീമിനും ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് ഈ ടീം പ്രവര്‍ത്തിക്കുന്നത്. ലൈഫ് മിഷന്‍ കോഴ ഇടപാടുകളെക്കുറിച്ചും ഈ ടീമിന് അറിയാമായിരുന്നെന്ന് ഇഡി പറഞ്ഞു.

കോഴ ഇടപാടുകള്‍ ശിവശങ്കര്‍ അറിഞ്ഞിരുന്നുവെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്ന് ഇഡി വ്യക്തമാക്കി. ഒരു കോടി രൂപ ലോക്കറില്‍ സൂക്ഷിക്കാന്‍ ഉപദേശിച്ചത് ശിവശങ്കര്‍ ആണെന്ന് സ്വപ്‌ന പറഞ്ഞു.

പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ ഒരു ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ആവശ്യപ്പെട്ടു. ഇത് കോടതി അനുവദിച്ചു. ശിവശങ്കറിനെതിരായ കൂടുതല്‍ തെളിവുകള്‍ മുദ്ര വച്ച കവറില്‍ ഇഡി കൈമാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം; കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

'റോയലായി' സഞ്ജുവിന്റെ സർജിക്കൽ സ്ട്രൈക്ക്; ലഖ്നൗവിനെ മുട്ടുകുത്തിച്ച് രാജസ്ഥാൻ