കേരളം

'സര്‍ക്കാര്‍ വാളയാറിലെ കുടുംബത്തിനൊപ്പം'; മാതാപിതാക്കളെ കണ്ട് എ കെ ബാലന്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വാളയാര്‍ കേസില്‍ പുനര്‍വിചാരണയും തുടരന്വേഷണവും വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി എകെ ബാലന്‍. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മന്ത്രി കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കി. മന്ത്രിയുടെ പാലക്കാട്ടെ വീട്ടിലേക്ക് മാതാപിതാക്കളുടെ കാല്‍നടയാത്ര എത്തിച്ചേര്‍ന്നതിന് പിന്നാലെയാണ് മന്ത്രി മാതാപിതാക്കളോട് സംസാരിച്ചത്. അതേസമയം കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മാതാപിതാക്കള്‍ ആവര്‍ത്തിച്ചു.

വാളയാര്‍ കുട്ടികളുടെ മാതാപിതാക്കള്‍ രണ്ടാഴ്ചമുന്‍പ് സമരം നടത്തിയപ്പോള്‍ ഇപ്പോഴെന്തിനാണ് സമരമെന്ന് മന്ത്രി എകെ ബാലന്‍ ചോദിച്ചത് വിവാദമായിരുന്നു. ഇതിന് മറുപടിയെന്നോണമാണ്  വീട്ടിലെത്തി മന്ത്രിയെ കാണുവാനായി മാതാപിതാക്കള്‍ കാല്‍നടയാത്ര നടത്തിയത്. കഴിഞ്ഞ പത്തിന് വാളയാറില്‍ നിന്ന് തുടങ്ങിയ യാത്ര ഇന്നുച്ചയോടെ മന്ത്രിയുടെ പാലക്കാട്ടെ വസതിക്ക് മുന്നില്‍ വച്ച് പൊലീസ് തടഞ്ഞു.

എന്നാല്‍ മാതാപിതാക്കളെയും സമരസമിതി പ്രതിനിധികളെയും കാണാന്‍ മന്ത്രി താല്‍പര്യമെടുത്തു. കേസ് നടപടികളും സര്‍ക്കാര്‍ നിലപാടും മന്ത്രി മാതാപിതാക്കളോട് വിശദീകരിച്ചു. കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം.നടപടിയെടുക്കുംവരെ സമരം തുടരുമെന്ന് മാതാപിതാക്കളും സമരസമിതിയും അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി