കേരളം

തിരുവനന്തപുരം പിടിക്കും : കെ സുരേന്ദ്രന്‍ ; വി വി രാജേഷ് പൂജപ്പുരയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കഴിഞ്ഞതവണ കപ്പിനും ചൂണ്ടിനുമിടയില്‍ നഷ്ടമായ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇക്കുറി ഭരണം പിടിക്കാനുള്ള തന്ത്രവുമായി ബിജെപി. ഇതിന്റെ ഭാഗമായി ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷിനെ മല്‍സര രംഗത്തിറക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചു. പൂജപ്പുര വാര്‍ഡില്‍ നിന്നാകും രാജേഷ് ജനവിധി തേടുക. 

തിരുവനന്തപുരം നഗരസഭയില്‍ ബിജെപി അധികാരം പിടിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. രണ്ടു ദിവസത്തിനകം തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനും ഓണ്‍ലൈനായി ഇന്നു ചേര്‍ന്ന നേതൃയോഗത്തില്‍ തീരുമാനിച്ചു. 

ബിഡിജെഎസുമായുള്ള സീറ്റ് തര്‍ക്കം അടക്കമുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് ബിജെപിയോഗം നിര്‍ദേശം നല്‍കി. സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രനുമായി ഇടഞ്ഞു നില്‍ക്കുന്ന ശോഭ സുരേന്ദ്രനും 30 ഓളം നേതാക്കളും യോഗത്തില്‍ നിന്നും വിട്ടു നിന്നു. 

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് - യുഡിഎഫ് മുന്നണികള്‍ മത്സരിക്കുന്നത് പരസ്പര ധാരണയിലെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. ഇരു മുന്നണികളിലും അഴിമതി സാര്‍വത്രികമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫും യുഡിഎഫും ധാരണ ഉണ്ടാക്കിയത്. ജനങ്ങള്‍ ഇത് മനസ്സിലാക്കി തള്ളിക്കളയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി