കേരളം

ഫയലുകള്‍ വിളിച്ചുവരുത്താന്‍ അധികാരം; അവകാശ ലംഘനമില്ല; നിയമസഭാ സെക്രട്ടറിക്ക് ഇഡിയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അന്വേഷണത്തിന്റെ ഭാഗമായി ഫയലുകള്‍ വിളിച്ചുവരുത്താന്‍ അധികാരമുണ്ടെന്നു വ്യക്തമാക്കി നിയമസഭാ സെക്രട്ടറിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മറുപടി. ലൈഫ് മിഷന്‍ പദ്ധതിയുടെ ഫയലുകള്‍ വിളിച്ചുവരുത്തിയത് അവകാശലംഘനമാണെന്നു ചൂണ്ടിക്കാട്ടിയുള്ള പരാതിയില്‍ നിയമസഭാ എത്തിക്‌സ് കമ്മിറ്റി ഇഡിക്കു നോട്ടീസ് അയച്ചിരുന്നു. ജയിംസ് മാത്യു എംഎല്‍എയാണ് എത്തിക്‌സ് കമ്മിറ്റിക്കു പരാതി നല്‍കിയത്. 

നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് മറുപടിയില്‍ ഇഡി വിശദീകരിച്ചു. ഒരുതരത്തിലും നിയമസഭയുടെ അധികാരത്തില്‍ കടന്നു കയറാന്‍ ശ്രമിച്ചിട്ടില്ല. ഫയലുകള്‍ വിളിച്ചു വരുത്താനുള്ള നിയമപരമായ അധികാരം ഇഡിക്കുണ്ട്. പ്രതികള്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംശയാസ്പദമാണ്. ഇത്തരം സംശയാസ്പദമായ സാഹചര്യത്തിലാണ് ഫയലുകള്‍ വിളിച്ചു വരുത്തിയത്. സ്വതന്ത്രമായ അന്വേഷണത്തിന്റെ ഭാഗമായാണ് ഫയലുകള്‍ വിളിച്ചുവരുത്തിയത്. തുടര്‍നടപടികളിലേക്ക് പോകരുതെന്ന അപേക്ഷയും ഇഡി മുന്നോട്ടു വെച്ചിട്ടുണ്ട്.

ലൈഫ് മിഷന്‍ സംസ്ഥാന വ്യാപകമായി തടസ്സപ്പെടുത്താന്‍ ഇഡി ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്നാണ് ജയിംസ് മാത്യു എംഎല്‍എയുടെ പരാതി. ആ പരാതിയാണ് സ്പീക്കര്‍ എത്തിക്‌സ് കമ്മറ്റിയുടെ പരിഗണനയ്ക്കു വിട്ടത്. എത്തിക്‌സ് കമ്മറ്റി ഇതില്‍ ഇഡിയോട് വിശദീകരണം തേടിയിരുന്നു. ഇഡിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ പി. രാധാകൃഷ്ണനോടാണ് വിശദീകരണം തേടിയത്. ഇതിലാണ് ഇഡി മറുപടി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍ 24ന്

ഒരു കോടിയുടെ ഭാ​ഗ്യം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ചൂടല്ലേ... അല്‍പം സംരക്ഷണം കണ്ണിനും ആകാം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍