കേരളം

കോവിഡ് രോ​ഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അത്തോളി മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയെ പിഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ.  ചേളന്നൂർ സ്വദേശി പി. അശ്വിൻ കൃഷ്ണനാണ് പിടിയാലയത്. ആശുപത്രിയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടർന്ന് കോവിഡ് സെൻററിൽ ജോലിയിലുണ്ടായിരുന്ന ക്ലറിക്കൽ വിഭാഗം ജീവനക്കാരനെ ആശുപത്രി മാനേജ്‌മെൻറ്​ സസ്പെൻഡ്​ ചെയ്തിരുന്നു. 

ആശുപത്രി രേഖകളിൽ നിന്നും യുവതിയുടെ ഫോൺ നമ്പർ എടുത്ത ശേഷം ഇയാൾ വാട്സ്ആപ്പിൽ നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നു. ഇക്കാര്യം രാത്രി തന്നെ യുവതി ഡ്യൂട്ടിയിലുള്ള വനിതാ ഡോക്ടർമാരെ അറിയിച്ചിരുന്നു. എന്നാൽ നടപടി ഉണ്ടായില്ലെന്ന് യുവതി പറഞ്ഞു. തുടർന്ന് രാത്രി പതിനൊന്നരയോടെ ഇയാൾ വീണ്ടും യുവതിയെ ഫോണിൽ വിളിച്ചുവെങ്കിലും യുവതി ഫോൺ എടുത്തില്ല.

അൽപസമയം കഴിഞ്ഞ്​ പി.പി.ഇ കിറ്റ് ധരിച്ചെത്തിയ ആരോപണവിധേയനായ ജീവനക്കാരൻ ഡോകടർ വിളിക്കുന്നതായി അറിയിക്കുകയും താഴേക്കു കൊണ്ടുപോകുന്നതിന് പകരം ലിഫ്റ്റിൽ ആളൊഴിഞ്ഞ മുകളിലെ നിലയിൽ എത്തിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

ലിഫ്റ്റിൽ കയറി രക്ഷപ്പെട്ട യുവതി താഴെ നിലയിൽ എത്തിയ ശേഷമാണ് മറ്റു രോഗികളും ജീവനക്കാരും വിവരം അറിയുന്നത്​. യുവതി ജീവനക്കാരനെ തടഞ്ഞുവെക്കുന്നതും ഇയാളോട് കയർക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്