കേരളം

ശിവശങ്കറെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും ; അറസ്റ്റിനും സാധ്യത

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വർണ കളളക്കടത്ത് - ഡോള‍ർ ഇടപാടുകളിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ എറണാകുളം ജില്ലാ ജയിലിൽ വെച്ച് ചോദ്യം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്. 

ശിവശങ്കറിന്റെ മൊഴിയെടുത്തശേഷം വരും ദിവസങ്ങളിൽ അറസ്റ്റ് ഉൾപ്പെടെയുളള തുടർ നടപടികളിലേക്ക് നീങ്ങാനാണ് കസ്റ്റംസ് നീക്കം. സ്വർണക്കളളക്കടത്തിലടക്കം ശിവശങ്കറിന്‍റെ ഒത്താശ ഉണ്ടായിരുന്നെന്ന് സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റിന് മൊഴി നൽകിയ പശ്ചാത്തലത്തിലാണ് കസ്റ്റംസ് നീക്കം. 

ശിവശങ്കറെ ചോദ്യം ചെയ്യാൻ അനുമതി തേടി സംസ്ഥാന വിജിലൻസും ഇന്ന് കോടതിയെ സമീപിക്കും. ലൈഫ് മിഷൻ അടക്കമുള്ള വിഷയങ്ങളിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ശിവശങ്കറെ ചോദ്യം ചെയ്യാതെ കേസന്വേഷണം മുന്നോട്ടു പോകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'