കേരളം

സിബിഐ കൂട്ടിലടച്ച തത്തയല്ല; പട്ടിയാണെന്ന് എംവി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സിബിഐ കൂട്ടിലടച്ച തത്തയല്ല, പട്ടിയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എംവി ജയരാജന്‍. യജമാനനെ കാണുമ്പോള്‍ സ്‌നേഹം പ്രകടിപ്പിക്കുകയും അല്ലാത്തവര്‍ക്ക് മുന്നില്‍ കുരക്കുകയുമാണ് ചെയ്യുന്നത്. കിഫ്ബിയുടെ പണം വാങ്ങിയാണ് പ്രതിപക്ഷ നേതാവ് സ്വന്തം മണ്ഡലത്തില്‍ സ്‌കൂള്‍ നിര്‍മിച്ചത്. എന്നിട്ടാണ് രമേശ് ചെന്നിത്തല കിഫ്ബി അഴിമതിയാണെന്ന് പറയുന്നതെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ സിറ്റിയില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ എല്‍ഡിഎഫിന്റെ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി.ജയരാജന്‍.

സര്‍ക്കാരിനെ അട്ടിമറിക്കുകയെന്നതാണ് സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ ഘോഷയാത്രയായി എത്തിയ അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യമെന്ന് എ.വിജയരാഘവന്‍ പറഞ്ഞു. സിബിഐ, ഇഡി ഉള്‍പ്പെടെ സംസ്ഥാനത്ത് അന്വേഷണം നടത്തുന്ന ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എല്‍ഡിഎഫ് പ്രതിഷേധത്തില്‍ ഉയര്‍ന്നത്. സര്‍ക്കാരിന്റെ വികസനപദ്ധതികളെ തകര്‍ക്കാനാണ് അന്വേഷണ ഏജന്‍സികളുടെ ശ്രമമെന്നും യുഡിഎഫും ഇതിനു ഒത്താശ ചെയ്യുകയാണെന്നും എ.വിജയരാഘവന്‍ ആരോപിച്ചു. 

സംസ്ഥാനസര്‍ക്കാരിനെ പുകമറയ്ക്കുള്ളില്‍ നിര്‍ത്താനാണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിമര്‍ശിച്ചു. സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ലൈഫ് പദ്ധതിയുണ്ടാക്കിയതെന്നായിരുന്നു ജോസ് കെ.മാണി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി