കേരളം

എംബിബിഎസ് പ്രവേശനത്തിന് വ്യാഴാഴ്ച വരെ ഓപ്ഷൻ സ്വീകരിക്കും; ആദ്യ അലോട്ട്‌മെന്റ് 20നു 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എംബിബിഎസ് കോഴ്സുകളിലെ പ്രവേശനത്തിനു ഓപ്ഷൻ സ്വീകരിക്കുന്ന തിയതി വ്യാഴാഴ്ച വരെ ദീർഘിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.00 മുതൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.00 വരെ ഓപ്ഷൻ സ്വീകരിക്കും. വിദ്യാർഥികളുടെ ആവശ്യപ്രകാരമാണ് തീയതി ദീർഘിപ്പിച്ച് പ്രവേശന കമ്മിഷണർ വിജ്ഞാപനം ഇറക്കിയത്. ബിഡിഎസ്, അഗ്രികൾച്ചർ, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ് കോഴ്‌സുകളിലെ പ്രവേശനത്തിനും ഇതു ബാധകമാണ്. 

എംബിബിഎസിന്റെ ആദ്യ അലോട്ട്‌മെന്റ് 20നു പ്രസിദ്ധീകരിക്കും. നേരത്തെ ഈ മാസം 15 വരെയായിരുന്നു ഓപ്ഷനുകൾ നൽകാൻ അവസരം നൽകിയിരുന്നത്. 

കോഴ്സിന്റെ ഫീസ് വർധന സംബന്ധിച്ച ആശങ്ക നിലനിൽക്കെയാണ് പ്രവേശന നടപടികൾ ആരംഭിക്കുന്നത്. കോടതിയുടെ അന്തിമവിധി അനുസരിച്ചായിരിക്കും ഫീസ്. സ്വാശ്രയ കോളജുകൾ ആവശ്യപ്പെടുന്ന ഫീസ് 22 ലക്ഷം വരെ ഉയർന്നേക്കാമെന്ന സാഹചര്യം വന്നതോടെയാണ് വിദ്യാർഥികൾ പ്രതിസന്ധിയിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ