കേരളം

ജവാന് വീര്യം കൂടുതലെന്ന് പരിശോധന ഫലം, മൂന്ന് ബാച്ച് മദ്യത്തിന്റെ വിൽപന മരവിപ്പിച്ചു 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജവാൻ മദ്യത്തിൽ വീര്യം കൂടുതലെന്ന് രാസപരിശോധനയിൽ കണ്ടെത്തിയതിന് പിന്നാലെ വിൽപന മരവിപ്പിക്കാൻ ഉത്തരവ്. ജൂലൈ 20-ാം തിയതിയിലെ മൂന്ന് ബാച്ച് മദ്യത്തിന്റെ വിൽപനയാണ് അടിയന്തരമായി നിർത്തണമെന്ന് നിർദേശിച്ചിരിക്കുന്നത്. പരിശോധനയിൽ സെഡിമെന്റ്സ് അടങ്ങിയിട്ടുള്ളതായി കണ്ടെത്തി. 

ജൂലൈ 20ലെ 245, 246, 247 ബാച്ചുകളിലെ മദ്യത്തിന്റെ വിൽപനയാണ് മരവിപ്പിച്ചത്. സാമ്പിൾ പരിശോധനയിൽ മദ്യത്തിന്റെ വീര്യം 39.09% v/v, 38.31% v/v, 39.14% v/v ആണ് അടങ്ങിയിട്ടുള്ളതെന്ന് കണ്ടെത്തി. ഇതിനുപിന്നാലെയാണ് മൂന്ന് ബാച്ചുകളിലുംപെട്ട മദ്യത്തിന്റെ വിൽപന മരവിപ്പിക്കണമെന്ന് നിർദേശം നൽകിയത്. ഇതുസംബന്ധിച്ച് നടപടിയെടുക്കാൻ എക്സൈസ് കമ്മിഷ്ണർ എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്ക് അറിയിപ്പ് നൽകി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി