കേരളം

ഇബ്രാഹിം കുഞ്ഞിനെ ന്യായീകരിക്കാന്‍ പ്രതിപക്ഷം രാഷ്ട്രീയമായി നിര്‍ബന്ധിതരായി, അറസ്റ്റ് നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി: വിജയരാഘവന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തികരിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തികരിച്ചാണ് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ അവധാനതയോട് എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. തുടര്‍ നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. ഇബ്രാഹിം കുഞ്ഞിനെ ന്യായീകരിക്കാന്‍ പ്രതിപക്ഷം രാഷ്ട്രീയമായി നിര്‍ബന്ധിതരായിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നതായിരുന്നു ഇതുവരെ ചോദിച്ചിരുന്നത്. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നും എ വിജയരാഘവന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു