കേരളം

പാര്‍വതിയുടെ രാജിക്ക് അംഗീകാരം; ബിനീഷിനോട് വിശദീകരണം തേടും; ഇടവേള ബാബുവിനെതിരെ നടപടിയില്ല; 'അമ്മ'യില്‍ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: താര സംഘടനയായ 'അമ്മ'യില്‍ നിന്നു നടി പാര്‍വതി തിരുവോത്ത് രാജിവച്ചത് അംഗീകരിച്ചു. പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ലഹരി ഇടപാടുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടും. ഇടവേള ബാബുവിനെതിരെ നടപടി വേണ്ടെന്നും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. 

നിലവിലുള്ള കേസുകളുടെ സാഹചര്യത്തില്‍ നടന്‍ കൂടിയായ ബിനീഷിനെ അമ്മയില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ദിലീപിനെതിരെ കേസെടുത്തപ്പോള്‍ സ്വീകരിച്ച അതേ നിലപാട് ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തപ്പോഴും സംഘടന സ്വീകരിക്കണം എന്നായിരുന്നു അംഗങ്ങളുടെ ആവശ്യം. രണ്ടു പേര്‍ക്ക് രണ്ടു നീതി എന്ന നിലപാട് ശരിയാവില്ല എന്നാണ് ഇവര്‍ പറഞ്ഞത്. 

എന്നാല്‍ എംഎല്‍എമാരായ മുകേഷും ഗണേഷ് കുമാറും ഈ ആവശ്യത്തെ എതിര്‍ത്തു. തിടുക്കപ്പെട്ട് ഇക്കാര്യത്തില്‍ നിലപാട് പാടില്ലെന്നാണ് ഇവര്‍ പറഞ്ഞത്. 2009 മുതല്‍ ബിനീഷ് കോടിയേരി അമ്മയുടെ ആജീവനാന്ത അംഗത്വം എടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി