കേരളം

ബെവ്ക്യൂ ടോക്കണ്‍ ഒഴിവാക്കിയിട്ടില്ല, വാര്‍ത്തകള്‍ തള്ളി ബിവറേജസ് കോര്‍പ്പറേഷന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പ്പനയ്ക്ക് ബെവ്ക്യൂ ആപ്പ് ഒഴിവാക്കിയിട്ടില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍. ബെവ്ക്യൂ ആപ്പ് ഒഴിവാക്കി എന്നത് തെറ്റായ വാര്‍ത്തയാണെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. 

ബെവ്ക്യൂ ആപ്പ് തകരാറിലായതിനാല്‍ ടോക്കണ്‍ ഒഴിവാക്കാന്‍ ഉത്തരവായെന്നാണ് വ്യാജ വാര്‍ത്ത പ്രചചിച്ചത്. എന്നാല്‍ ബെവ്ക്യൂ ആപ്പിന് തകരാറുകള്‍ ഇല്ല. കെഎസ്ബിസി ചില്ലറ വില്‍പ്പന ശാലകള്‍, ബാറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ബെവ്ക്യൂ ആപ്പ് വഴിയുടെ ടോക്കണ്‍ വഴി മാത്രമേ മദ്യം നല്‍കു. നിലവിലെ ടോക്കണ്‍ സമ്പ്രദായം തുടരുമെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു