കേരളം

'ശിവശങ്കര്‍ കള്ളക്കടത്തിന് എങ്ങനെ ഒത്താശ ചെയ്തു?' ; കസ്റ്റംസിന് വിമര്‍ശനം, അഞ്ചു ദിവസം കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തു കേസില്‍ കസ്റ്റംസിന് കോടതിയുടെ വിമര്‍ശനം. കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കള്ളക്കടത്തിന് എങ്ങനെ ഒത്താശ ചെയ്തുകൊടുത്തു എന്ന് കസ്റ്റംസ് വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി പറഞ്ഞു. ശിവശങ്കറിനെ അഞ്ചു ദിവസം കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ്, സാമ്പത്തിക കുറ്റവിചാരണ കോടതിയുടെ വിമര്‍ശനം.

കസ്റ്റഡിയില്‍ അപേക്ഷയില്‍ കസ്റ്റംസ് ശിവശങ്കറിന്റെ ഉന്നത പദവിയെക്കുറിച്ചു മൗനം പാലിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. രേഖകളില്‍ മാധവന്‍ നായരുടെ മകന്‍ ശിവശങ്കര്‍ എന്നു മാത്രമാണ് കാണുന്നത്. ഉന്നത പദവികളെക്കുറിച്ച് എന്താണ് സൂചിപ്പിക്കാക്കത്? കസ്റ്റംസിന് ശിവശങ്കറിനെ പേടിയാണോ? കോടതി ആരാഞ്ഞു.

ഉന്നത പദവികളിലിരിക്കെ കുറ്റകൃത്യം ചെയ്തു എ്ന്ന ആരോപണം ഗുരുതരമാണെന്ന് കോടതി വിലയിരുത്തി. എന്നാല്‍ കുറ്റകൃത്യത്തിന് എങ്ങനെയാണ് ശിവശങ്കര്‍ ഒത്താശ ചെയ്തതെന്ന് കസ്റ്റംസ് പറയുന്നില്ല. മറ്റു പ്രതികളുമായുള്ള ബന്ധവും കസ്റ്റഡി അപേക്ഷയില്‍ ഇല്ല- കോടതി പറഞ്ഞു.

ശിവശങ്കറിനെ പത്തു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ ആയിരുന്ന ശിവശങ്കറിനെ ഇന്നലെയാണ് കസ്റ്റംസ് ജയിലില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ശിവശങ്കര്‍ സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തുകൊടുത്തിന് തെളിവു കണ്ടെത്തിയൈന്നാണ് കസ്റ്റംസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി