കേരളം

കോണ്‍ഗ്രസ് നടത്തിയ പരിശോധനയില്‍ നെഗറ്റീവ്;  സര്‍ക്കാര്‍ ആശുപത്രിയിലെ ടെസ്റ്റില്‍ കോവിഡ്;  സിപിഎമ്മിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കോവിഡ് പരിശോധനാ ഫലം സിപിഎം നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് പോസിറ്റീവാക്കിയെന്ന് ആരോപണം. തലക്കുളത്തുര്‍ 15ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി സജിനി ദേവരാജനാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഇവരുടെ മകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിരീക്ഷണത്തിലിരിക്കാന്‍ വീട്ടില്‍ സൗകര്യമില്ലാഞ്ഞിട്ടും കോവിഡ് സെന്ററിലാക്കാന്‍ ബന്ധപ്പെട്ടവര്‍ ആദ്യം തയ്യാറിയില്ലെന്നും സജിനി ആരോപിക്കുന്നു.

മകന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വീട്ടുലുള്ള മറ്റുള്ളവര്‍ക്ക് ടെസ്റ്റ് നടത്തിയപ്പോള്‍ സജിനിക്ക് മാത്ര മാണ്‌ കോവിഡ് പോസിറ്റീവായത്. തലക്കൂളത്തൂല്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ശ്രവം ശേഖരിച്ച് കോഴിക്കോട് ബീച്ചാശുപത്രിയില്‍ നടത്തിയ ആര്‍ടിപിസിആര്‍  ടെസ്റ്റിലാണ് പോസിറ്റാവായത്. ഇത് സിഎച്ചസിയെ സ്വാധീനിച്ച് സിപിഎം നേതൃത്വം ഉണ്ടാക്കിയ വ്യാജ റിപ്പോര്‍ട്ടാണെന്നാണ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസും ആരോപിക്കുന്നത്. 

എന്നാല്‍ 22ാം തീയതി കോഴിക്കോട്ടെ മറ്റ് പ്രമുഖ ലാബുകളിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ടെസ്റ്റ് നടത്തിയിരുന്നു. ഇവിടെ നിന്നെല്ലാം നടത്തിയ പരിശോധനകള്‍ നെഗറ്റീവ് ആണ്. ഇതേ തുടര്‍ന്നാണ് പരാതിയുമായി രംഗത്തെത്തിയതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. കോവിഡ് സ്ഥിരീകരിച്ച മകനെ കോവിഡ് സെന്ററിലാക്കാതിരുന്നത് അമ്മക്ക് കോവിഡ് പകരാനാണെന്ന് ടി സിദ്ദിഖ് പറഞ്ഞു.

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍  അതിന്റെ ഉത്തരവാദി പ്രദേശത്തെ സിപിഎം നേതൃത്വമായിരിക്കുമെന്ന് സജിനി പറഞ്ഞു. സിപിഎം തുടര്‍ച്ചയായി ജയിക്കുന്ന വാര്‍ഡില്‍ തിരിച്ചടിയുണ്ടാകുമെന്ന് കണ്ടിട്ടാണ് തന്നെ പ്രചാരണരംഗത്ത് നിന്ന് മാറ്റാന്‍ ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതെന്ന് സജിനി പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ സജിനി നിഷേധിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്