കേരളം

കോണ്‍ഗ്രസ് മാനിഫെസ്റ്റോയില്‍ എവിടെ ബിജെപി?; പിന്നില്‍ പ്രാദേശിക സഹകരണം;  ഡിസംബര്‍ മൂന്നിന് വികസനവിളംബരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  തദ്ദേശ തെരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് വലിയ വിജയം നേടുമെന്ന് സിപിഎം സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘന്‍. കേരളാ കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടതിനെ തുടര്‍ന്ന് കൂടുതല്‍ ദുര്‍ബലപ്പെട്ട യുഡിഎഫിന് നൂറ് കണക്കിന് പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും ജില്ലാപഞ്ചായത്തും നഷ്ടമാകും. വിജയസാധ്യത വര്‍ധിപ്പിച്ച ഒരുഘടകമാണ് യുഡിഎഫിന്റെ ശിഥിലീകരണമെന്നും വിജയരാഘവന്‍ പറഞ്ഞു. 

സംസ്ഥാനത്ത് യുഡിഎഫ് അത്യന്തം ദുര്‍ബലമായി. കൃത്യമായ കാഴ്ചപ്പാടോടെയാണ് എല്‍ഡിഎഫ് പ്രകടനപത്രിക മുന്നോട്ട് വച്ചത്. എല്‍ഡിഎഫ് മുന്നോട്ടുവച്ച വികസനത്തിന്റെ തുടര്‍ച്ച എന്ന കാഴ്ചപ്പാടോടെയാണ് പ്രകടനപത്രിക തയ്യാറാക്കിയത്. താഴെ തട്ടിലുള്ളവരെ സഹായിക്കുക എന്നതാണ് ഇതിന്റെ മുഖമുദ്ര.തീവ്രഹിന്ദുത്വത്തിന്റെ അപകടകരമായ രാഷ്ട്രീയം നമ്മുടെ നാട്ടില്‍ നിന്നൊഴിവാക്കുകയും എല്‍ഡിഎഫ് ലക്ഷ്യമിടുന്നു. 

യുഡിഎഫ് പ്രകടനപത്രികയുടെ പ്രത്യേകതയെന്നത് അതില്‍ ഒരിടത്തും ബിജെപി ഇല്ല എന്നതാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെ അപമാനിക്കുകയെന്നതുമാത്രമാണ് അതിന്റെ ലക്ഷ്യം. ഇന്നത്തെ ഇന്ത്യയില്‍ ബിജെപിയുടെ നിലപാടുകള്‍ക്കെതിരെ ബഹുജനമുന്നേറ്റം നടക്കുന്ന സാഹചര്യത്തില്‍ സംഘപരിവാര്‍  ശക്തികള്‍ക്കെതിരെ മിണ്ടാന്‍ പോലും കോണ്‍ഗ്രസ് ഭയപ്പെടുന്നു. ബിജെപി സര്‍ക്കാര്‍ നമ്മുടെ സംസ്ഥാനത്തിനുണ്ടാക്കുന്ന അപകടങ്ങള്‍ ചൂണ്ടികാണിക്കാന്‍ പോലും കോണ്‍ഗ്രസും തയ്യാറാവുന്നില്ല. മത്സരം എല്‍ഡിഎഫും എന്‍ഡിഎയായാണെന്ന് പറഞ്ഞിട്ടും ബിജെപി നേതാക്കള്‍ പറഞ്ഞിട്ടും കോണ്‍ഗ്രസ് മിണ്ടുന്നില്ല.  നിര്‍ഭാഗ്യകരമായ പതനം കേരളത്തിലെ യുഡിഎഫ് നേതൃത്വത്തിന് വന്നുചേര്‍ന്നിരിക്കുന്നു. കേരളത്തില്‍ ഒരിടത്തും തെരഞ്ഞടുപ്പ് വേളയില്‍ ബിജെപിയെ വിമര്‍ശിക്കുന്നില്ല. പ്രാദേശികതലത്തില്‍ ബിജെപി സഹകരണം ഒപ്പിച്ചെടുക്കാനാണ് ഈ വിധേയത്വം. ബിജെപിയോടുള്ള മൃദുസമീപനം നടത്തുന്ന കേരളത്തിലെ യുഡിഎഫ് മറുഭാഗത്ത് ജമാഅത്ത് ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കുന്നു. മുസ്ലീം മതമൗലികതാവാദത്തിന് സ്വീകാര്യത നല്‍കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. പുതിയ ബാന്ധവത്തിന്റെ അളവ് എത്രത്തോളം കൊണ്ടുപോകാമെന്നതിനെ കുറിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ തര്‍ക്കിക്കുന്നത്.  

ഇടതുസര്‍ക്കാരിന്റെ നാനാമുഖങ്ങളിലുള്ള വികസം ജനങ്ങളിലെത്തിക്കും. സര്‍ക്കാര്‍ നടത്തിയ നല്ല പ്രപവര്‍ത്തനങ്ങളുടെ ലക്ഷക്കണക്കിന് ഗുണഭോക്താക്കള്‍ കേരളത്തിലുണ്ട്. ഡിസംബര്‍ മൂന്നിന് വികസനവിളംബരം എന്ന പരിപാടി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും. ഇടതുമുന്നണി നടത്തിയ വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഓരോപഞ്ചായത്തിലും ഒരു കേന്ദ്രത്തില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുക്കും. ഗുണഭോക്താക്കള്‍ അവരുടെ അനുഭവങ്ങള്‍ വിശദീകരിക്കും. എല്ലാവാര്‍ഡുകളിലും വെബ്‌റാലി സംഘടിപ്പിക്കും. ഒരേസമയം 50 ലക്ഷം ആളുകള്‍ പങ്കെടുക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി