കേരളം

രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം; ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം. ചെന്നിത്തലക്കെതിരായ അന്വേഷണത്തിന് സ്പീക്കറുടെ അനുമതി മാത്രം മതിയെന്നാണ് നിയമോപദേശമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോഴ ആരോപണം ഉയര്‍ന്ന സമയത്ത് രമേശ് ചെന്നിത്തല മന്ത്രി ആയിരുന്നില്ല. ഈ സാഹര്യത്തിലാണ് ഗവര്‍ണറുടെ അനുമതി വേണ്ടെന്ന ഉപദേശം ലഭിച്ചത്. രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരിക്കുമ്പോള്‍ പണം വാങ്ങിയെന്നാണ് ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്താനൊരുങ്ങുന്നത്.

ചെന്നിത്തലക്ക് പുറമേ വിജിലന്‍സ് അന്വേഷണം നടത്തുന്ന വിഎസ് ശിവകുമാറും, കെ ബാബുവും മന്ത്രിമാരായിരുന്നു. ഇവര്‍ക്കെതിരേയുളള അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ കോഴ വാങ്ങിയെന്നാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം