കേരളം

ചേരമാന്‍ ജുമാ മസ്ജിദ് പുനര്‍നിര്‍മ്മാണത്തിന് എംഎ യൂസഫലി 5 കോടി നല്‍കും

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ഇന്ത്യയിലെ ആദ്യ ജുമാ മസ്ജിദായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദിന്റെ പുനര്‍ നിര്‍മ്മാണത്തിന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി പ്രഖ്യാപിച്ച 5കോടി രൂപയിലെ  ആദ്യ ഗഡുവായി 2 കോടി രൂപയുടെ ചെക്ക് ചേരമാന്‍ ജുമാ മസ്ജിദ് മഹല്ല് കമ്മറ്റിക്ക് കൈമാറി. പള്ളിയുടെ നിര്‍മ്മാണോല്‍ഘാടനം ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വ്വഹിച്ച  വേദിയില്‍ 5 കോടി പള്ളി നിര്‍മ്മാണത്തിന്  എം.എ യൂസഫലി വാഗ്ദാനം ചെയ്തിരുന്നു.

പൗരാണികമായ ചേരമാന്‍  ജുമാ മസ്ജിദിന്റെ നഷ്ടപ്പെട്ട ഭാഗങ്ങള്‍ പുനര്‍ നിര്‍മ്മിക്കാനും , കൂടുതല്‍ നമസ്‌കാര സൗകര്യങ്ങള്‍ക്കായി ഭൂമിക്കടിയില്‍ പള്ളി നിര്‍മ്മിക്കുകയും ചെയ്യുന്ന പദ്ധതിയാണ് മഹല്ല് കമ്മറ്റി നടപ്പിലാക്കുന്നത്.  മുസരിസ് പൈത്യക പദ്ധതിയുടെ അവിഭാജ്യ ഘടകമായ ചേരമാന്‍ മസ്ജിദിന്റെ നിര്‍മ്മാണം 2 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

എം.എ യൂസഫലിയുടെ സെക്രട്ടറി ഇ.എ.ഹാരിസ് മഹല്ല്  പ്രസിഡന്റ് ഡോ. പി. എ മുഹമ്മദ് സഈദിനും , ജനറല്‍ സെക്രട്ടറി എസ്.എ അബ്ദുല്‍ കയ്യുമിനും ചെക്ക് കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി