കേരളം

കുരങ്ങനെ വരിഞ്ഞ് മുറുക്കി മലമ്പാമ്പ്, മനുഷ്യര്‍ മാറി നിന്നപ്പോഴും രക്ഷിക്കാന്‍ മറ്റ് കുരങ്ങുകളുടെ പോരാട്ടം

സമകാലിക മലയാളം ഡെസ്ക്

അതിരപ്പിള്ളി: മലമ്പാമ്പിന്റെ പിടിയിൽ പെട്ട കുരങ്ങിനെ മോചിപ്പിക്കാൻ മറ്റ് കുരങ്ങുകളുടെ ശ്രമം. എന്നാൽ കുരങ്ങനെ മലമ്പാമ്പ് വിഴുങ്ങുന്നത് തടയാനായില്ല. 

ആനമല പാതയോരത്തു കണ്ണൻകുഴിക്കു സമീപമാണ് ദയനീയ കാഴ്ച. ബുധനാഴ്ച ഉച്ചയോടെയാണ് പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിൽ പാമ്പ് ആൺകുരങ്ങിനെ പിടികൂടിയത്. മറ്റു കുരങ്ങുകളുടെ കൂട്ടനിലവിളി കേട്ട് എത്തിയ പ്ലാന്റേഷൻ തൊഴിലാളികൾ കുരങ്ങനെ രക്ഷപ്പെടുത്താൻ ശ്രമിച്ചു.

എന്നാൽ പാമ്പ് ചീറിയടുത്തതോടെ തൊഴിലാളികൾക്കും പിന്മാറേണ്ടി വന്നു. ഈ സമയവും മലമ്പാമ്പിന്റെ പിടി വിടീക്കാൻ മറ്റു കുരങ്ങുകൾ ശ്രമം തുടർന്നു. മരച്ചില്ലകൾ ഒടിച്ചെറിഞ്ഞു രക്ഷിക്കാനും ഇവർ ശ്രമം നടത്തിയെങ്കിലും ഒടുവിൽ പാമ്പ് കുരങ്ങിനെ വിഴുങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്