കേരളം

144 പ്രഖ്യാപിച്ചതിനെതിരായ കെ മുരളീധരന്റെ പ്രതികരണം ശരിയായില്ല; നിയന്ത്രണങ്ങളില്‍ അപാകതയില്ല; സഹകരിക്കുമെന്ന് മുല്ലപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചതിനെതിരായ കെ മുരളീധരന്റെ പ്രതികരണം ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍.  നിയന്ത്രണങ്ങളില്‍ അപകാതയില്ലെന്നും അതുമായി പാര്‍ട്ടി സഹകരിക്കും. സംസ്ഥാനത്ത് കോവിഡ് മഹാവ്യാപനം പടര്‍ന്നു പിടിക്കുകയാണ്. ഭിതിയുടെ അന്തരിക്ഷത്തിലാണ് നാം ജീവിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരുമായി പാര്‍ട്ടി പൂര്‍ണമായി സഹകരിക്കും. അതേസമയം സര്‍ക്കാരിനെതിരായ പ്രതിഷേധസമരം ജനങ്ങളുടെ മുന്നില്‍ എത്തിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കണ്ടെയിന്‍മെന്റ് അല്ലാത്തയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അവകാശം സര്‍ക്കാരിനില്ലെന്നും ചിലപ്പോള്‍ ലംഘിക്കേണ്ടി വരുമെന്നുമായിരുന്നു കെ മുരളീധരന്റെ പ്രതികരണം. 

കോവിഡ് രാജ്യത്ത് എല്ലായിടത്തുമുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ സര്‍ക്കാരിനെതിരായി ഉയര്‍ന്ന് വരുന്ന സമരത്തെ ഇല്ലാതാക്കുന്നതിനുള്ള വഴി ആയിട്ടാണ് 144 പ്രഖ്യാപിച്ചത്.കണ്ടെയിന്‍മെന്റ് സോണില്‍ ഒരു തരത്തിലുള്ള സമരവുമുണ്ടാവില്ല. നിലവിലെ കേന്ദ്ര നിര്‍ദേശ പ്രകാരം കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്തയിടങ്ങളില്‍ നൂറുപേരെ പങ്കെടുപ്പിച്ച് പരിപാടി നടത്താം. തുറന്ന സ്ഥലത്ത് 200 പേരെ വരെ വെച്ചും പരിപാടി നടത്താം. അത്തരം പരിപാടികള്‍ ഉണ്ടാവുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'