കേരളം

'144 പ്രഖ്യാപിച്ച് രക്ഷപ്പെടാൻ അനുവദിക്കില്ല; ഇവിടെ മാത്രം എന്താണ് മറ്റൊരു നിയമം; സമരം തുടരും'- കെ സുരേന്ദ്രൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സർക്കാരിനെതിരായുള്ള സമരങ്ങളെ 144 പ്രഖ്യാപിച്ച് നേരിടാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുടർച്ചയായ സമരങ്ങളുണ്ടാവും. ജനങ്ങളുടെ വായ മൂടിക്കെട്ടി രക്ഷപ്പെടാൻ നോക്കേണ്ടന്നും സുരേന്ദ്രൻ പ്രതികരിച്ചു.  

രാജ്യം മുഴുവൻ അൺലോക്ക് നിയമം പ്രാബല്യത്തിൽ വന്ന് കൊണ്ടിരിക്കുകയാണ്. ഇവിടെ മാത്രമെന്താണ് മറ്റൊരു നിയമം. കോൺഗ്രസുകാരെ പോലെ 144 നെ അപ്പാടെ അംഗീകരിച്ച് കൊടുക്കാൻ കഴിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ചെന്നിത്തലയ്ക്ക് എന്തൊക്കെ സഹായം കിട്ടിയെന്ന് അദ്ദേഹമാണ് പറയേണ്ടത്. അതിന് ശേഷം പ്രതികരിക്കാമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്