കേരളം

ബില്‍ കുടിശിക അടച്ചില്ലെങ്കില്‍ കറന്റ് പോകും, വൈദ്യുതി വിച്ഛേദിക്കുന്നതിലേക്ക് ബോര്‍ഡ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്തിനു മുന്‍പും ശേഷവുമുള്ള  ബില്‍ കുടിശിക അടയ്ക്കാത്തവരുടെ വൈദ്യുതി വിച്ഛേദിക്കുമെന്ന് ബോര്‍ഡ്.  പല ഉപയോക്താക്കളും ലോക്ക്ഡൗണ്‍ കാലയളവിന് മുന്‍പും അതിന് ശേഷവും ബില്ലുകള്‍ അടക്കാത്തത് ബോര്‍ഡിനെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നടപടി.

ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ നല്‍കിയ ബില്ലുകള്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു ഡിസംബര്‍ 31 വരെ സര്‍ചാര്‍ജും പലിശയും ഇല്ലാതെ അടയ്ക്കാം. ഇത് തവണകളായും അടയ്ക്കാനുള്ള സാഹചര്യമുണ്ട്. 175 കോടിയോളം രൂപയുടെ സബ്‌സിഡി ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു  നല്‍കിയിരുന്നു.

എല്ലാ വ്യവസായ, വാണിജ്യ ഉപയോക്താക്കള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ബാധകമായ ഫിക്‌സഡ് ചാര്‍ജില്‍ 25% കിഴിവ് നല്‍കുകയും ബാക്കിയുള്ള ഫിക്‌സഡ് ചാര്‍ജ് പിഴപ്പലിശ ഇല്ലാതെ ഡിസംബര്‍ 15നുള്ളില്‍ അടയ്ക്കുന്നതിനുള്ള സൗകര്യവും നല്‍കി. എന്നാല്‍ 1000 കോടി രൂപ കടം എടുത്താണ് ബോര്‍ഡ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ള പറഞ്ഞു. ഈ സാഹചര്യത്തിലാണ് നോട്ടീസ് നല്‍കി വൈദ്യുതി ബന്ധം വിച്ഛേദിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി