കേരളം

കടംകയറി വീടുവീറ്റു; താമസം വാടകവീട്ടില്‍;  യുവാവിന് 80 ലക്ഷം ലോട്ടറിയടിച്ചു

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: വാടകവീട്ടില്‍ കഴിയുന്ന യുവാവിന് കാരുണ്യ ലോട്ടറിയില്‍ ഒന്നാം സമ്മാനം. കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ രൂപത്തിലാണ് ഭാഗ്യം എത്തിയത്. ഇടുക്കി സ്വദേശിയായ ധനൂപ് എ.മോഹനെ തേടിയാണ് കാരുണ്യയുടെ 80 ലക്ഷം രൂപ എത്തിയത്. 

ഇടുക്കി അണക്കര ആഞ്ഞിലിമൂട്ടില്‍ എ എസ് മോഹനന്‍ - ലീലാമണി ദമ്പതികളുടെ മകനാണ് ധനൂപ്. അണക്കര മോണ്ട്‌ഫോര്‍ട്ട് സ്‌കൂളിലെ ഓഫീസ് ജീവനക്കാരനായ ധനൂപ് പതിവായി ലോട്ടറി  എടുക്കുന്നയാളാണ്. എന്നാല്‍ ഇതുവരെയും കാര്യമായ സമ്മാനമൊന്നും ധനൂപിന് ലഭിച്ചിരുന്നില്ല. 

മറ്റുള്ളവയ്‌ക്കൊപ്പം ഈ രീതിയിലും കടബാധ്യത ഏറിയെങ്കിലും പ്രതീക്ഷ കൈവിടാതെ ധനൂപ് ലോട്ടറി എടുത്തുകൊണ്ടേ ഇരുന്നു. കൂലിപ്പണിക്കാരനായിരുന്ന  അച്ഛന്‍ മോഹനന്‍ ഇപ്പോള്‍ രോഗബാധിതനാണ്. ലീലാമണി അങ്കണവാടി അധ്യാപികയായിരുന്നു. സ്വന്തമായൊരു വീടാണ് ധനൂപിന്റെ വലിയ ആഗ്രഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)