കേരളം

ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കോവിഡ് നോഡല്‍ ഓഫീസറെയും ജീവനക്കാരെയും സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരും നഴ്‌സുമാരും നടത്തിവന്ന സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം പിന്‍വലിച്ചത്. ഡോക്ടര്‍ക്കെതിരായ സസ്പെന്‍ഷന്‍ നടപടി പുനപ്പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനല്‍കി.

ഈഘട്ടത്തില്‍ സമരം നടത്തുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി ഡോക്ടര്‍മാരെ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിലാണ് കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. അരുണ ഉള്‍പ്പെടെ മൂന്ന് ആരോഗ്യപ്രവര്‍ത്തകരെ സസ്പെന്റ് ചെയ്തത്.

സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം, കൊച്ചി മെഡിക്കല്‍ കോളജുകളിലെ നോഡല്‍ ഓഫീസര്‍മാര്‍ സ്ഥാനമൊഴിഞ്ഞിരുന്നു.
ജീവക്കാരുടെ കുറവ് നികത്താതെ ചുമതല ഉണ്ടായിരുന്നവരെ ബലിയാടാക്കി എന്ന നിലപാടിലാണ് സമരക്കാര്‍ സ്വീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ