കേരളം

സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും, ആലുവ മജിസ്‌ട്രേറ്റ് കോടതിയെ ചുമതലപ്പെടുത്തി ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സ്വര്‍ണക്കള്ളക്കടത്തു കേസില്‍ മുഖ്യപ്രതി സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി -2 ആണ് രഹസ്യ മൊഴി രേഖപ്പെടുത്തുക. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. 

സ്വര്‍ണക്കള്ളക്കടത്തു കേസില്‍ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് സന്ദീപ് നായര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രഹസ്യമൊഴി രേഖപ്പെടുത്താന്‍ എന്‍ഐഎ കോടതി അനുമതി നല്‍കുകയായിരുന്നു. സന്ദീപ് നായരുടെ ആവശ്യത്തെ എന്‍ഐഎയും എതിര്‍ത്തില്ല.

ഇതേത്തുടര്‍ന്നാണ് സന്ദീപ് നായരുടെ അപേക്ഷ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്. രഹസ്യമൊഴി നല്‍കിയാലും സ്വര്‍ണക്കള്ളക്കടത്തു കേസില്‍ മാപ്പുസാക്ഷിയാക്കുമെന്ന കാര്യത്തില്‍ ഉറപ്പു പറയാനാകില്ലെന്ന് എന്‍ഐഎ കോടതി അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി