കേരളം

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്, അപേക്ഷ ശനിയാഴ്ച മുതൽ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിനായി ഈ മാസം 10 മുതൽ അപേക്ഷിക്കാം.  ആദ്യ രണ്ട് അലോട്ട്മെന്റിലും സീറ്റ് ലഭിക്കാത്തവർക്കും സേ പരീക്ഷ പാസായവർക്കും അപേക്ഷ നൽകാം. ഒഴിവുള്ള സ്കൂളുകളിലും കോമ്പിനേഷനിലും മാത്രമേ അപേക്ഷ നൽകാനാകൂ. 14-ാം തിയതിയാണ് അപേക്ഷ നൽകാനുള്ള  അവസാന തിയതി. 

10-നു രാവിലെ ഒമ്പതുമുതൽ 14-നു വൈകുന്നേരം അഞ്ചുവരെ വെബ്‌സൈറ്റിലൂടെ  അപേക്ഷിക്കാം.സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള സീറ്റൊഴിവുകൾ അപ്പോൾമാത്രമേ പ്രസിദ്ധീകരിക്കൂ. ഇതുവരെ അപേക്ഷിക്കാത്തവർ ‘അപ്ലൈ ഓൺലൈൻ എസ്.ഡബ്ല്യു.എസ്.’ വഴിയാണ് പ്രവേശിക്കേണ്ടത്. കാൻഡിഡേറ്റ് ലോഗിനും സൃഷ്ടിക്കണം.

തെറ്റായ വിവരങ്ങൾ നൽകിയതിനാൽ, അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാനാവാതെ പോയവർക്കും അവസരമുണ്ട്. അവർക്ക് ഈ പിഴവുകൾ തിരുത്താം. വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലെ ‘റിന്യൂ അപ്ലിക്കേഷൻ’ എന്ന ലിങ്കിലൂടെ വേണം അപേക്ഷിക്കാൻ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍