കേരളം

ബം​ഗലൂരു ലഹരിമരുന്ന് കേസ് :  ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ്  ഇന്ന് ചോദ്യം ചെയ്യും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ബം​ഗലൂരു ലഹരിമരുന്ന് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 ന് ഇ ഡി ഓഫീസിൽ ഹാജരാകാനാണ് ബിനീഷിന് നോട്ടീസ് നൽകിയിട്ടുള്ളത്. ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി ഇന്നലെ കേരളത്തിൽ നിന്നും ബം​ഗലൂരുവിൽ എത്തിയിരുന്നു. 

ബംഗലൂരു മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്ത മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കര്‍ണാടകയിലെ കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് കോടിയേരി പണം നല്‍കിയതായി അനൂപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പണമിടപാടുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബംഗലൂരു യൂണിറ്റ് ബിനീഷിനെ വിളിപ്പിച്ചത്. 

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട്  ഹവാല ഇടപാട് അടക്കമുള്ള സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായാണ് എന്‍സിബിക്ക് പുറമേ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും  അന്വേഷണം ആരംഭിച്ചത്. നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് കൊച്ചിയില്‍ വെച്ച് ബിനീഷിനെ ചോദ്യം ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്