കേരളം

ഒഴിഞ്ഞു പോ, ഇനിയെങ്കിലും രാജിവച്ച് ഒഴിഞ്ഞുകൂടെ?; മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശിവശങ്കറുടെ സാന്നിധ്യത്തില്‍ സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയെ കണ്ടു എന്നത് ഇഡിയുടെ കുറ്റപത്രത്തിലൂടെ തെളിഞ്ഞിരുക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്‌പേസ്‌
പാര്‍ക്കില്‍ സ്വപ്‌നയെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യദ്രോഹപരമായ കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. 

ഇനിയെങ്കിലും രാജിവച്ച് ഒഴിഞ്ഞുകൂടെ?, ഈ സ്ഥാനത്ത് ഇനിയും ഇരിക്കണോ?, കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും നാണം കെടുത്തിയ ഒരു മുഖ്യമന്ത്രിയാണ് അധികാരത്തിലിരിക്കുന്നത് ചെന്നിത്തല പറഞ്ഞു. ഇഡിയുടെ കുറ്റപത്രത്തില്‍  പറഞ്ഞ കാര്യത്തിനോട് മുഖ്യമന്ത്രിക്ക് ഒന്നും പറാനില്ലേ. ഇന്ന് പതിവ് പത്രസമ്മേളനം പോലും ഉപേക്ഷിച്ചില്ലേ?. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന മുഖ്യമന്ത്രിയുടെ പൂതി നടപ്പിലാകാന്‍ പോകുകയായാണ് ചെന്നിത്തല പറഞ്ഞു. 

ആലിബാബയും നാല്‍പ്പത് കള്ളന്‍മാരും എന്ന് പറഞ്ഞത് പോലെയാണ് ഇവിടെത്തെ സര്‍ക്കാര്‍. കള്ളംമാത്രം ചെയ്യുന്ന മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. ഇനി നെഞ്ചിടിപ്പ് കൂടുന്നത് മുഖ്യമന്ത്രിയുടെതാണ്. കേരള ജനതയെ പറഞ്ഞ് പറ്റിക്കുന്ന ഒരു മുഖ്യമന്ത്രിയാണിത്. അതുകൊണ്ട് ഒഴിഞ്ഞുപോകുന്നതാണ് മാന്യത. ഈ മാസം 22ാം തീയതി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്ലാ നിയോജകമണ്ഡലത്തിലും പ്രതിഷേധസമരം സംഘടിപ്പിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ